അപ്പാർട്ട്മെന്റിന്റെ 25-ാം നിലയിൽ നിന്ന് വീണു; ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്നാണ് പതിനാലുകാരായ സത്യനാരായണനും സൂര്യനാരായണനും വീണത്. ശനിയാഴ്ച രാത്രി ഒന്നരയോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം.

എന്നാൽ 25-ാം നിലയിൽ നിന്ന് കുട്ടികൾ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്നും പൊലീസ് പറഞ്ഞു. സത്യനാരായണനും സൂര്യനാരായണനും ഒന്‍പതാം ക്ലാസ് വിദ്യാർത്ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News