കേരളത്തിൽ ബുധനാഴ്ച മുതൽ വ്യാപകമായ മഴയ്ക്ക് സാധ്യത; മൂന്നു ദിവസം തുടർന്നേക്കും

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 2-3 ദിവസങ്ങളിൽ
വ്യാപകമായി മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തുലാവർഷം ഔദ്യോഗിക മായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട 84% മഴയും ഒക്ടോബറിൽ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു.

ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴ 492 മിമീ ആണ്. എന്നാൽ ഒക്ടോബർ 17 വരെ കേരളത്തിൽ ലഭിച്ചത് 412.2 മിമീ മഴയാണ്. ഔദ്യോഗികമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ തുലാവർഷ മഴയായാണ് കണക്കാക്കുക. കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തുലാവർഷ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു.

കാസർകോഡ് ജില്ലയിൽ ഒക്ടോബർ 13-ന് തന്നെ സീസണിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. 344 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ ഇതുവരെ 406 മിമീ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത്‌ ഒക്ടോബർ 17 വരെ 441മിമീ, കോഴിക്കോട് ജില്ലയിൽ 450 ലഭിക്കേണ്ട സ്ഥാനത്ത്‌ 515മിമീ എന്നിങ്ങനെ മഴ ലഭിച്ചു കഴിഞ്ഞു.

പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയുടെ 97% ലഭിച്ചു കഴിഞ്ഞപ്പോൾ പാലക്കാട്‌ 90%, മലപ്പുറം 86% മഴയും ലഭിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂന മർദ്ദങ്ങൾ / ചുഴലിക്കാറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്ന് സൂചന നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel