പത്തനംതിട്ട ജില്ലയിലെ കക്കി–ആനത്തോട് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തി. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളമെത്തും. ഷോളയാർ അണക്കെട്ടും തുറന്നു.
വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലയില്‍ മഴ ശക്തമായി തുടരുന്നു. അതി ശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, 8 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, കുണ്ടള,ഷോളയാർ,മൂഴിയാർ,കക്കി-ആനത്തോട്,ഇരട്ടയാർ,ലോവർ പെരിയാർ,പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്.
Get real time update about this post categories directly on your device, subscribe now.