
നാലുമണി ചായയ്ക്ക് കൂട്ടായി ഈന്തപ്പഴം കൊണ്ടുള്ള കിടിലന്‍ പലഹാരമായാലോ.. മലബാറിലെ പ്രധാനപ്പെട്ട പലഹാരമാണ് ഈന്തപ്പഴം പൊരി. നല്ല മധുരമൂറുന്ന ഈന്തപ്പഴം ഇഷ്ടമുള്ളവര്‍ക്ക് ഈ പലഹാരവും ഇഷ്ടമാകും. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
ആവശ്യമായ ചേരുവകള്‍
1. ഈന്തപ്പഴം (ഡ്രൈ)- 200 gm
2. കശുവണ്ടി പരിപ്പ്
3. മൈദ- 0.5 കപ്പ്
4. അരിപ്പൊടി- 1.5 ടേബിൾ സ്പൂൺ
5. പഞ്ചസാര- 1 ടീസ്പൂൺ
6. ഉപ്പ് ഒരു നുള്ള്
7. ഫുഡ് കളർ (ഓപ്ഷണൽ)
8. വെളിച്ചെണ്ണ
ഈന്തപ്പഴം പൊരി തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം ഉള്ളിലെ കുരു കളഞ്ഞ് മാറ്റിവെക്കുക. അതിനുള്ളിലേക്ക് കശുവണ്ടി സ്റ്റഫ് ചെയ്യുക. മൈദ, അരിപ്പൊടി,പഞ്ചസാര, ഉപ്പ് ചേരുവകൾ ചേർത്ത് മാവ് തയ്യാറാക്കുക. അല്പ്പം കട്ടിയിൽ വേണം മാവ് തയ്യാറാക്കാൻ. അതിനുശേഷം സ്റ്റഫ് ചെയ്ത ഈന്തപ്പഴം മാവിൽ മുക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. ചൂടോടെ തട്ടുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here