‘ഏജന്റി’ല്‍ മമ്മൂക്കയും….ഇനി ചിത്രം വേറെ ലെവല്‍….

അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടിയും എത്തുന്നു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഖില്‍ അക്കിനേനിയ്ക്ക് ഒപ്പത്തിനൊപ്പമുള്ള പ്രധാന വേഷം തന്നെയാണ് മമ്മൂക്കയ്ക്കും ചിത്രത്തിലുള്ളത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ‘ഏജന്റി’ന്റെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമാണ് അഖില്‍ അക്കിനേനി.

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. മറ്റന്നാള്‍ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമയുടെ സംവിധായകന്‍.

കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News