സീഡ് ക്യാപിറ്റൽ ധനസഹായം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി

ഭക്ഷ്യ സംസ്കരണ മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി സഹകരിച്ച് നടത്തുന്ന പി എം എഫ് എം ഇ പദ്ധതിയുടെ സീഡ് ക്യാപിറ്റൽ ധനസഹായം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി. പദ്ധതിയിലൂടെ അനുവദിച്ച നാല് കോടി മുപ്പത് ലക്ഷത്തി അൻപത്തൊന്നായിരത്തി തൊണ്ണൂറ്റിയാറ് രൂപ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയററക്ടർ ശ്രീവിദ്യ ഏറ്റുവാങ്ങി.

സംസ്ഥാനത്തെ 1440 കുടുംബശ്രീ സംരംഭകർക്കാണ് സീഡ് ക്യാപിറ്റൽ ധനസഹായം അനുവദിച്ചത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ഇളങ്കോവൻ, പി എം എഫ് എം ഇ കേരളയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ രാജമാണിക്യം, തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News