കർഷക പ്രതിഷേധം; ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്​ ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ ​പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ ലക്നൗ പൊലീസ്​ കമ്മീഷണർ അറിയിച്ചു.

പ്രദേശത്തെ കർഷക സംഘടനാ നേതാക്കളുടെ വീടിന്​ പുറത്ത് വന്‍​ പൊലീസ് സന്നാഹവും​ തമ്പടിച്ചിട്ടുണ്ട്​. രാവിലെ 10 മുതൽ വൈകിട്ട്​ നാലുവരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ്​ ട്രെയിൻ തടയൽ സമരം. രാജ്യവ്യാപകമായി ആറുമണിക്കൂറാണ്​ ട്രെയിൻ തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here