കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു

ലഖീംപൂർ കൂട്ടക്കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട്കൊണ്ടുള്ള കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ റയിൽ ഉപരോധ സമരം ശക്തമാക്കുന്നത്. ഇന്ന് വൈകീട്ട് 4 വരെയാണ് രാജ്യവ്യാപകമായി തീവണ്ടി തടയുന്നത്. പഞ്ചാബ് ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ റെയിൽ റോക്കോ സമരം ശക്തമായി.

ഉത്തര റെയിൽവേയിലെ 30ഓളം സ്ഥലങ്ങളിലായി 10ഓളം ട്രെയിനുകൾ കർഷകർ തടഞ്ഞു. അജയ് മിശ്ര മന്ത്രി സ്ഥാനത്ത് തുടരുമ്പോൾ ലഖീംപൂർ കൂട്ട കൊലയിൽ കൃത്യമായ അന്വേഷണം നടപ്പിലാകില്ലെന്ന് ചൂണ്ടികാട്ടിയാണ് കർഷകർ സമരം കടുപ്പിക്കുന്നത്. വരും ദിവസങ്ങളിൽ വാരണസിയിലും ലഖ്നൗവിലും മഹാപഞ്ചായത്ത് ചേരുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News