സി.എസ്.ബി ബാങ്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ

സി.എസ്.ബി ബാങ്കിലെ ജീവനക്കാര്‍ ഒക്ടോബര്‍ 20,21,22 തീയതികളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബര്‍ 22-ന് പണിമുടക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ സി.എസ്.ബി. ബാങ്ക് മാനേജിംഗ് ഡയറക്ടറെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു.

ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ സി.എസ്.ബി. ബാങ്ക് എം.ഡി സി.വി. രാജേന്ദ്രനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും പങ്കെടുത്തു.
ധനകാര്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് യുണൈറ്റഡ് ഫോറം ഓഫ് സി.എസ്.ബി. ബാങ്ക് യൂണിയനുകളുമായി ഇന്നുതന്നെ(18.10.2021) പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് എം.ഡി ഉറപ്പുനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here