കാസർകോട് പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി

കാസർകോട് നീലേശ്വരത്ത് 3 മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പിൽ കൃഷ്ണൻ – മാധവി ദമ്പതികളുടെ മകൾ 31 വയസുള്ള രമ്യയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങളാണ് കിണറ്റിൽ കണ്ടെത്തിയത്.

കൊല്ലം പാറയിലെ പ്രതീഷിന്‍റെ ഭാര്യയാണ്. ഈ ദമ്പതികൾക്ക് 6 വയസ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.

കഴിഞ്ഞ ദിവസം രമ്യയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചടിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here