ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജം: മന്ത്രി പി.രാജീവ്

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജമെന്ന് മന്ത്രി പി.രാജീവ്. ഇടമലയാർ ഡാം നേരത്തെ തുറക്കേണ്ടി വന്നാൽ അതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

ഒരേ സമയം എല്ലാ അണക്കെട്ടുകളും തുറക്കാനുള്ള സാഹചര്യം ഒഴിവാക്കിയിട്ടുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here