കടിഞ്ഞാണില്ലാതെ ഇന്ധന വില; വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ

കടിഞ്ഞാണില്ലാതെ പെട്രോൾ ഡീസൽ വില കുതിച്ചുയർന്നതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി. വിമാന ഇന്ധനത്തേക്കാൾ മൂന്നര മടങ്ങ് അധികനികുതി ഡീസലിന് ഈടാക്കുന്നതാണ് ഈ അന്തരത്തിന് കാരണം. ഇതിനിടെ ചരക്ക് കടത്ത് കൂലി വർദ്ധിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത് കുതിച്ചുയരുകയാണ്.

വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് ലിറ്ററിന് 79 രൂപയാണ് രാജ്യത്തെ വില. എന്നാൽ പെട്രോളിന് ആഴ്ചകൾക്ക് മുൻപേ 100  രൂപ കടന്ന് ഇപ്പോഴും കുതിച്ചുയരുന്നു. ഡീസലിനും ഒട്ടുമിക്ക  സംസ്ഥാനങ്ങളിലും 100  കടന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള രാജസ്ഥാനിൽ പെട്രോളിന് നൂറ്റി പതിനേഴും ഡീസലിന് നൂറ്റി ആറ് രൂപയുമാണ് വില. രാജ്യ തലസ്ഥാനത്ത് ഇത് യഥാക്രമം നൂറ്റി പന്ത്രണ്ടും , നൂറ്റി ആറ് രൂപയുമാണ്. ഇതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി.

കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നികുതി സബ്രദായമാണ് ഈ അസമത്വത്തിൻ്റെ അടിസ്ഥാന കാരണം. വിമാന ഇന്ധനത്തിനുള്ള കേന്ദ്ര നികുതി പതിനൊന്ന് ശതമാനവും , ഡീസലിന് കേന്ദ്രതീരുവ 38.54 % വുമാണ്. വൻകിട വിമാന കമ്പനികൾ ഉപഭോതാക്കളായ വിമാന ഇന്ധനത്തെ അപേക്ഷിച്ച് മൂന്നര മടങ്ങ് അധികമാണ് സാധാരണക്കാർ ഉപഭോക്തക്കളായ ഡീസലിന് കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി.

ഡീസൽ വില വർദ്ധനവ് അവശ്യസാധനങ്ങളുടെ വിലയിലും പ്രതിഫലിച്ചു തുടങ്ങി. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില രാജ്യത്ത് കുതിച്ചുയരുകയാണ്. ഡീസൽ വില വർദ്ധനവിനെ തുടർന്ന് ചരക്ക് കടത്തുകൂലിയിലുണ്ടായ വർദ്ധനവാണ് പച്ചക്കറി വിലയിലും പ്രതിഫലിക്കുന്നത്. വടക്കേ ഇന്ത്യയിൽ തക്കാളി , വലിയ ഉള്ളി തുടങ്ങിയവയുടെ വില കിലോക്ക് 60 രൂപ  കടന്നു. കേരളം ഉൾപ്പെടെയുള്ള ഉപഭോഗ സംസ്ഥാനങ്ങളിലേക്ക്  എത്തുമ്പോൾ വില വീണ്ടും ഉയരും.
സിമൻറ് കമ്പി തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കൾക്കും ഇന്ധനവില വർദ്ധനവിനെ തുടർന്ന് വില കുതിച്ചുയർന്നു. പൊതുവിപണയിലെ

വിലവർദ്ധനവ് പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച ഇന്ധനതീരുവ കുറക്കുക മാത്രമാണ് പോംവഴി എന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ഇന്ധന വില കൂടിയത് ഇന്ധന ഉപഭോഗം വർദ്ധിച്ചത് കൊണ്ടാണെന്ന വിചിത്രവാദവുമായി കേന്ദ്ര പെട്രാളിയം മന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തി. കോവിഡിന് ശേഷം ഇന്ധന ഉപഭോഗം വൻതോതിൽ വർദ്ധിച്ചു എന്നും അത് വില വർദ്ധനവിന് കാരണമായെന്നുമാണ് കേന്ദ്ര മന്ത്രിയുടെ വാദം. ഇന്ധന വില നിർണ്ണയത്തിൻ്റെ ഗിയറുകൾ തൻ്റെ കൈവശമല്ലെന്ന വിചിത്ര ന്യായീകരണവും കേന്ദ്ര പെട്രോളിയം മന്ത്രി നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here