എരിപൊരിയായി ഡ്രാഗണ്‍ ചിക്കന്‍…!

ചിക്കന്‍ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കിടിലന്‍ വിഭവം. ഡ്രാഗണ്‍ ചിക്കന്‍. ഏറെ രുചികരമായ ചൈനീസ് ഡിഷായ ഡ്രാഗണ്‍ ചിക്കന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍….

എല്ലില്ലാത്ത ചിക്കന് – 500gm ( നീളത്തിൽ മുറിച്ചത് )

കോൺഫ്ലോർ -3 tspn

സോയാസോസ് -4 tspn

ചില്ലിസോസ് – 4 tspn

മുട്ടയുടെ വെള്ള-1മുട്ടയുടെ

ടൊമാറ്റോസോസ്- 3tsp

വെളുത്തുള്ളി – 6 അല്ലി

ഇഞ്ചി – 1 വലിയ കഷ്ണം

സവാള-1എണ്ണം

കാരറ്റ്-1 “

കാപ്സികം-1 “

അണ്ടിപ്പരിപ്പ് -10 എണ്ണം

ഉണക്കമുളക്- 3 എണ്ണം

ഉണക്കമുളക് ചതച്ചത്-1tsp

ഓയിൽ- ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കനിൽ മുട്ടയുടെ വെള്ളയും ഉപ്പും 1 tspn സോയസോസും 1 tspnചില്ലിസോസും 3tsp കോൺഫ്ലോർ ഉം ചേർത്തു 10 mint വെക്കുക. അതിനു ശേഷം ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക. നല്ലവണ്ണം മൊരിഞ്ഞു പോകരുത്.

ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞ് വെക്കുക…

സവാള,കാരറ്റ്,കാപ്സികം നീളത്തില് കനം കുറച്ചരിഞ്ഞ് വെക്കുക…..

ആ എണ്ണയിൽ ( കൂടുതൽ ഉണ്ടെങ്കിൽ ഒഴിവാക്കുക ) ഇഞ്ചി വെളുത്തുള്ളി പൊടിയായി അറിഞ്ഞത് ചേർക്കുക. മൂത്ത് വരുമ്പോള് അണ്ടിപരിപ്പ് ചേര്ത്ത് കൊടുക്കാം……ഇതിലേക്ക് ഉണക്ക മുളകും,ചതച്ച ഉണക്കമുളകും ചേർക്കുക. എല്ലാം നല്ല പോലെ വഴന്നാൽ സവാള കാപ്സികം കാരറ്റ് എന്നിവ ചേർത്തു കൊടുക്കുക. എന്നിട്ട് തീ നന്നായിട്ട് കൂട്ടി വെക്കുക. അതിലേക്ക് 3 tspn സോയാസോസ് 3tsp ടൊമാറ്റോ സോസ് 3 tspn റെഡ് ചില്ലിസോസും ചേർത്തു കൊടുക്കുക. നല്ലവണ്ണം മിക്സ് ആയതിനു ശേഷം വറുത്തുവെച്ച ചിക്കൻ ചേർക്കുക. ഡ്രാഗണ് ചിക്കന് റെഡി….സെര്വിംഗ് ടൈമില് സ്പ്രിങ്ഒണിയനും,കുറച്ച് വെളുത്തഎള്ളും ചേര്ത്ത് കൊടുക്കാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like