പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി; പിടിച്ചെടുത്തത് 1000 കിലോ ഹാൻസ്

പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. കുപ്പിവെള്ള വ്യാപാരത്തിൻ്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്. പിരായിരി സ്വദേശി സിറാജ്, കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്‌സൈസ് ഐ ബി അറസ്റ്റ് ചെയ്തു.

ചന്ദ്രനഗറിലെ കനാൽക്കരയിൽ ഇരുനില വീട് വാടകയ്ക്കെടുത്തായിരുന്നു വ്യാപാരം. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി വണ്ടിയിലെത്തിച്ച ഹാൻസ് ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിനായാണ് ഗോഡൗണിൽ സൂക്ഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News