ഇത് കുടിച്ചാല്‍ കുട്ടികള്‍ പറയും പൊളി ഷേക്ക്…!

ഷേക്ക് നാം മിക്കവാറും കഴിയ്ക്കനിഷ്ടപ്പെടുന്ന ഒന്നാണ്. പല രുചിയില്‍ പലഭാവത്തില്‍ ഷേക്കുകള്‍ സഭ്യമാണ്. ഷേക്ക് ഇഷ്ടപ്പെടുന്നവര്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ അടിപൊളി ഷേക്കിതാ…ബ്രേക്ക്ഫാസ്റ്റിന് ഹെല്‍ത്തിയായൊരു ഷേക്ക്.. മാമ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകള്‍. വെറും നാല് ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു രുചികരമായ ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകള്‍…

മാമ്പഴം 1 എണ്ണം (വലുത്)
ഈന്തപ്പഴം 10 എണ്ണം
ഓട്‌സ് 4 ടേബിള്‍ സ്പൂണ്‍ (വറുത്തെടുത്തത്)
പശുവിന്‍ പാല്‍ 2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം…

മാമ്പഴം, ഈന്തപ്പഴം, ഓട്‌സ് വറുത്തത്, പാല്‍, ഐസ് ക്യൂബ്‌സ് (ആവശ്യമെങ്കില്‍) എന്നിവ മിക്‌സിയില്‍ അരച്ചെടുത്താല്‍ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാര്‍..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News