കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വിതുര കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മഴവെള്ളത്തില്‍ ഒലിച്ച് വന്നതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണ നടപടികള്‍ ആരംഭിച്ചു.
നക്ഷത്ര വനത്തിനകത്താണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ ആദിവാസി കോളനിയിലെ കുട്ടികളാണ് ആനയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറയിക്കുകയായിരുന്നു.

പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയിലാണ് ഏകദേശം 3 വയസ് പ്രായം വരുന്ന കുട്ടിയാനയാണ് ചരിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. കനത്ത മഴയില്‍ കൂട്ടംതെറ്റിയ ആന ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളളപ്പൊക്കത്തില്‍പ്പെട്ട ആന ഒഴുക്ക് കുറഞ്ഞതോടെ കരക്ക് അടിയുകയായിരുന്നു. മറ്റ് അസ്വാഭികതയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായശേഷമെ ഇക്കാര്യത്തില്‍ ഔദ്യേഗിക സ്ഥിരീകരണം ഉണ്ടാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News