തടി കുറയ്ക്കാന്‍ ഇതാ… ഏലയ്ക്കാ വെള്ളം…

നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി കാണാറുള്ളതാണ് ഏലയ്ക്ക. ചായ ഉണ്ടാക്കുമ്പോഴും പായസം വയ്ക്കുമ്പോഴും ഏലയ്ക്ക ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാനായി ഏലയ്ക്ക ചേര്‍ക്കാറുണ്ട്.

ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹനം മുതല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ നിയന്ത്രിക്കാന്‍ ഏലയ്ക്ക സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏലയ്ക്ക ഉത്തമമാണ്.

ഏലയ്ക്ക വെള്ളം എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം…

ആദ്യം ഒരു ലിറ്റര്‍ വെള്ളം എടുക്കുക. 5 മുതല്‍ 6 വരെ ഏലയ്ക്ക എടുത്ത് തൊലി കളഞ്ഞശേഷം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം തിളപ്പിക്കുക. വെള്ളം 3/4 ഭാഗമാകുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസത്തില്‍ മൂന്ന് നാല് തവണ കുടിക്കുക.

ഏലയ്ക്ക വെള്ളം കുടിക്കുന്നതില്‍ ഗുണങ്ങള്‍ ഏറെ…

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക

ഏലയ്ക്ക വെള്ളം പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണകരമാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലായിരിക്കും.

2. ദഹനം നന്നായിരിക്കും

ഏലയ്ക്ക വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗം ദഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഏലയ്ക്ക വെള്ളം കുടിക്കണം.
3. ഭാരം നിയന്ത്രണത്തിലായിരിക്കും
ഏലയ്ക്ക വെള്ളത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

4. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
ഏലയ്ക്ക വെള്ളം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും അതുവഴി ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News