കക്കി ഡാമിൻ്റെ ഷട്ടറുകൾ  തുറന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

സംഭരണ ശേഷി കവിഞ്ഞ  ശബരിഗിരി പ്രദേശത്തെ  കക്കി ഡാമിൻ്റെ ഷട്ടറുകൾ   തുറന്നു.  നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതല അവലോകന യോഗം വിലയിരുത്തി.  പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകി. ശബരിമലയിലേക്ക  തീർത്ഥാടകരെ അനുവദിക്കുകയില്ല.

വൃഷ്ടിപ്രദേശത്തെ മഴയും സംദരണ ശേഷിയുടെ അളവിൽ കവിഞ്ഞ  ജലനിരപ്പെത്തിയതിനാലുമാണ്  കക്കി ഡാം തുറന്നത്. ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ 30 cm വിതം  ആണ് ഉയർത്തിയത്. ഇതിലൂടെ 100- 200 ക്യൂബിക് സ് ഘന അടി ജലം പമ്പാനദിയിലേക്ക് ഒഴുകിയെത്തും. ഡാമിൻ്റെ ഷട്ടറുകൾ തുറന്നെങ്കിലും   ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്   പത്തനംതിട്ടയിലെ സ്ഥിതിഗതികൾ വിലയിരുത്തി റവന്യൂ മന്ത്രി വ്യക്തമാക്കിയത്.

അതേ സമയം തിരുവല്ലയിലും അപ്പർകുട്ടനാട്ടിലുo വൈകിട്ടോടെ ഡാമിൽ നിന്നുള്ള ജലം ഒഴുകിയെത്തും. പമ്പാ തീരത്തെ പന്ത്രണ്ട് പഞ്ചായത്തുകളിൽ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുലാമാസ പൂജ  കാലയളവിൽ ശബരിമലയിൽ തീർഥാടകർക്ക് പ്രവേശനവും അനുവദിക്കില്ല. നിലയ്ക്കലിൽ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തീർത്ഥാടകരെ അടക്കം സർക്കാർ ക്രമീകരണങ്ങളേർപ്പെടുത്തി മടക്കി അയയ്ക്കാനാണ് തീരുമാനം.

മന്ത്രിമാരായ വീണാ ജോർജ്, കെ.രാജൻ എന്നിവർക്ക് പുറമേ എംഎൽഎമാരായ പ്രമോദ് നാരായണൻ, മാത്യു ടി തോമസ്, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലയിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here