ഇടുക്കി -കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ  ഏഴ് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി -കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ  ഏഴ് വയസ്സുകാരൻ്റെകൂടി മൃതദേഹം കണ്ടെത്തി.  മലവെള്ളപ്പാച്ചിലിൽ കാണാതായ വീട്ടമ്മയെയാണ് ഇനി കണ്ടെത്താനുള്ളത്.

ജില്ലയിലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും  അണക്കെട്ടുകളിലെ ജലനിരപ്പുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയ്ക്കായി തെരച്ചിൽ തുടരുകയാണ്.

സംസ്ഥാനത്ത് അതിശക്തമായ മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കഴിഞ്ഞ ആറ് ദിവസത്തിനിടെ 35 മരണം സ്ഥിരീകരിച്ചതായി സർക്കാർ വ്യക്തമാക്കി.

കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒൻപത് പേരും, മലപ്പുറത്ത് മൂന്ന് പേരും, ആലപ്പുഴയിലും കണ്ണൂരിലും രണ്ട് പേർ വീതവും കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News