കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന് പ്രധാന്യം നല്‍കിയാകണം ഇനിയുളള വികസനമെന്ന് എയര്‍പോര്‍ട്ട് വികസനസമിതി യോഗം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന് പ്രധാന്യം നല്‍കിയാകണം ഇനിയുളള വികസനമെന്ന് എയര്‍പോര്‍ട്ട് വികസനസമിതി യോഗം. പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വിമാനത്താവളനവീകരണത്തിന് വേണ്ടി ഒരു സെന്റ് ഭൂമി ഏറ്റെടുക്കുകയാണെങ്കിലും അത് ഉടമകളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയക്കാനും തീരുമാനമായി.

പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ റണ്‍വേയുടെ നീളം കൂട്ടുന്ന കാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലില്ല.

എന്നാല്‍ എല്ലാതരം വിമാനങ്ങളേയും ഉള്‍ക്കൊളളാവുന്ന തരത്തില്‍ റണ്‍വേയുടെ നീളം വര്‍ദ്ദിപ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ക്കാകും പ്രഥമ പരിഗണനയെന്ന് യോഗശേഷം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

നേരത്തെ സര്‍വ്വീസ് നടത്തിയ വലിയ വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രത്തോട് ആവശ്യമുന്നയിക്കുമെന്നും കരിപ്പൂരിന്റെ സമഗ്രവികസനത്തിന് 248 ഏക്കര്‍ ഭൂമിയാണ് കേന്ദ്രം ഒടുവില്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമി അനുയോജ്യമല്ലെങ്കില്‍ മറ്റൊരു വിമാനത്താവളമെന്ന കേന്ദ്രനിര്‍ദേശത്തെ യോഗം പാടെ തളളി.

ഹജ്ജ് എംബാര്‍ക്കേഷന്‍ മടക്കി കൊണ്ടുവരുന്ന കാര്യത്തിലും വിമാനത്താവളത്തിലേക്കുളള റോഡുകളുടെ നവീകരണം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.യോഗതീരുമാനം കേന്ദ്രത്തെ അറിയിച്ച ശേഷമാകും ഇനി തുടര്‍നടപടികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News