ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കുമെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഡാം തുറക്കാതെ മറ്റുവഴികളില്ലെന്നും എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.

നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പ്രതികൂലമായാലാണ് ഡാം തുറക്കുക. ഡാമില്‍ വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സജു എം.പി അറിയിച്ചു. മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകള്‍ക്ക് ശേഷമേ ഡാം തുറക്കൂ.

അതേസമയം പത്തനംതിട്ടയിലെ രണ്ട് ഡാമുകൾക്ക് കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പമ്പ , മൂഴിയാർ ഡാമുകളാണ് റെഡ് അലേർട്ടിലെത്തിയത്. കൂടാതെ ചിമ്മിനി ഡാമിൻ്റെ കൂടുതൽ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണിക്ക് 2 ഷട്ടറുകള്‍ 80 സെ.മീ വീതമാണ് തുറക്കുക. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

അതേസമയം ഇടുക്കിയില്‍ വീണ്ടും മഴ കനത്തു. ചെറുതോണിയിലും ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടി.

പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കക്കി ഡാമില്‍ നിന്നുള്ള ജലം പമ്പ-ത്രിവേണിയിലെത്തി. രാവിലെ 11.15ഓടെയാണ് ഡാം തുറന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ടയിലെ കുറുമ്പന്‍മൂഴി, വടശേരിക്കര, പെരുന്നാട് തുടങ്ങി സ്ഥലങ്ങളിലും വെള്ളം എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News