മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം; നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു.

അതിനുതകും വിധം മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം.

ദുരന്ത സാഹചര്യങ്ങളില്‍ സഹജീവികള്‍ക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം നബിദിന ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News