ദുരിതാശ്വാസ  ഫണ്ടിലേക്ക് സഹായിക്കാനെത്തിയ സുഹാസിനിയും ഖുശ്ബുവും ലിസ്സിയും: അന്നത്തെ അനുഭവം തുറന്നുപറഞ്ഞ് ശ്രീമതി ടീച്ചര്‍

ദുരിതാശ്വാസ  ഫണ്ടിലേക്ക് ഒരുമാസത്തെ വേതനം നല്‍കാനെത്തിയ പി കെ ശ്രീമതി ടീച്ചര്‍ അവിടെ കേരളത്തിന് കൈത്താങ്ങാകാനെത്തിയ സുഹാസിനിയെയും ഖുശ്ബുവിനെയും ലിസ്സിയെയും കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് പി കെ ശ്രീമതി ടീച്ചര്‍.

സുഹാസിനിയും ഖുശ്ബുവിയും ലിസ്സിയുമായുമുള്ള ചിത്രം പങ്കംവെച്ചുകൊണ്ടാണ് ശ്രീമതി ടീച്ചര്‍ 2018 ലെ ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക്‌ ഒരുമാസത്തെ വേതനം കൊടുക്കാൻ CM office ൽ എത്തിയതാണു. അപ്പോൾ അവിടെ ദുരിതാശ്വാസഫണ്ട്‌ കൊടുക്കാൻ ചെന്നൈയിൽനിന്നു മൂന്ന് പ്രമുഖരായ വനിതകൾ കാത്തിരിക്കുന്നു. സുഹാസിനി, ഖുശ്ബു, ലിസ്സി എന്നിവർ. ഇത്തവണത്തെ പേമാരി 2018 കാലത്തെ പ്രളയ ദുരന്തം ഓർമ്മിപ്പിക്കുന്നു. ശ്രീമതി ടീച്ചര്‍ കുറിച്ചു.

ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

2018 ലെ പ്രളയകാലത്ത്‌ എല്ലാ വിഭാഗത്തിൽപ്പെട്ടവരും സർക്കാരിനെ കയ്യയച്ച്‌ സഹായിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക്‌ ഒരുമാസത്തെ വേതനം കൊടുക്കാൻ CM office ൽ എത്തിയതാണു. അപ്പോൾ അവിടെ ദുരിതാശ്വാസഫണ്ട്‌ കൊടുക്കാൻ ചെന്നൈയിൽനിന്നു മൂന്ന് പ്രമുഖരായ വനിതകൾ കാത്തിരിക്കുന്നു. സുഹാസിനി, ഖുശ്ബു, ലിസ്സി എന്നിവർ. ഇത്തവണത്തെ പേമാരി 2018 കാലത്തെ പ്രളയ ദുരന്തം ഓർമ്മിപ്പിക്കുന്നു. അതിശക്തമായ മഴക്ക്‌ സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പ്‌ ജാഗ്രതയോടെ കാണുക. സർക്കാർ സജീവമായി ജനങ്ങളുടെ രക്ഷക്കെത്തുന്നുണ്ട്‌.ഏത്‌ പ്രതിസന്ധിയിലും തളരാതെ നമ്മെ മുന്നോട്ടു നയിക്കുന്ന പിണറായി സർക്കാറിനോടൊപ്പം പിന്തുണയുമായി ജനങ്ങളാകെ ഒന്നിക്കേണ്ട സമയമാണിത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News