കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കും: മന്ത്രി പി. രാജീവ്

കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വനിതാ സംരംഭകർക്ക് പ്രത്യേക പ്രോത്സാഹനം നൽകുമെന്നും മന്ത്രി പി. രാജീവ്.

പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പിഎംഎഫ്എംഇ) പദ്ധതി പ്രകാരം സ്വയം സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായം നിയമ- വ്യവസായ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ മൂല്യവർദ്ധനവാണ് സർക്കാർ ക്ഷ്യമിടുന്നത് . ഭക്ഷ്യ ഉൽപ്പാദന മേഖലയിൽ ചെറുകിട വൻകിട സംരംഭങ്ങളും നിക്ഷേപവും ഉണ്ടാകണം. എംഎസ്എംഇകൾ കൂടതൽ ശക്തിപ്പെടുത്തണം. അതിന്റെ ഭാഗമായാണ് ഒരു ജില്ലയ്ക്ക് ഒരു ഉൽപ്പന്നം പദ്ധതി നടപ്പിലാക്കുന്നത്. സംരംഭങ്ങൾ തുടങ്ങുമ്പോൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ടെക്നോളജി ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ ഗുണന്മേ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ആത്മ നിർഭർ ഭാരത് അഭിയാന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി 1440 കുടുംബശ്രീ സംരംഭകർക്ക് സീഡ് ക്യാപിറ്റൽ ധനസഹായമായി 4, 30, 51,096 രൂപ മന്ത്രി പി. രാജീവ് കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. രഞ്‌ജിനിക്ക് കൈമാറി. 14 ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകർക്കാണ് ധനസഹായം നൽകിയത്.

കേന്ദ്ര സർക്കാർ – സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഭക്ഷ്യ സംസ്കരണ മേഖലയുടെ ഉന്നമനത്തിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് സാമ്പത്തിക സാങ്കേതിക ബിസിനസ്സ് പിന്തുണ ലഭിക്കും. ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളർത്തി കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ഇല്പാദനത്തിന് പൊതു സൗകര്യങ്ങൾ ഉപയോഗിക്കുയും വിപണനം കാര്യക്ഷമമാക്കുകയും ചെയ്യുന്നത് ഉൽപ്പന്നത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിംഗ് , മാർക്കറ്റിംഗ് എന്നിവയ്ക്ക് ഭക്ഷ്യ – സംസ്കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കും.

പിഎംഎഫ്എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി എസ്എച്ച്ജിയുടെ ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭിക്കും. ഭക്ഷ്യ സംസ്കരണ സംരംഭം നടത്തുന്ന ഒരു എസ്എച്ച്ജി അംഗത്തിന് 35% ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡിയും പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും . എസ്എച്ച് ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടെ 35% സബ്സിഡിയും ലഭിക്കും.

തൃശ്ശൂർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററിന്റെ തലവൻ ഡോ. കെ.പി. സുധീർ വിവിധ ടെക്നിക്കൽ സെഷനുകളുടെ മോഡറേറ്ററായി. പിഎംഎഫ്എംഇ സ്കീം ആന്റ് അഗ്രി ബിസിനസ് ഇൻക്യുബേറ്റർ , പാലും പാലിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, കൈതച്ചക്കയുടെ മൂല്യ വർദ്ധനവും, കറി പൗഡർ, അച്ചാർ , ജാം, സ്ക്വാഷ് എന്നിവയുടെ നിർമ്മാണം എന്നീ വിഷയങ്ങളിൽ ഡോ. കെ.പി. സുധീർ , ജില്ലാ ഡയറി എക്സ്റ്റൻഷൻ ഓഫീസർ സി.എസ്. രതീഷ് ബാബു, വാഴക്കുളം പൈനാപ്പിൾ റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫ. ഡോ. ടി. മായ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ – ബിപ്പ് ചെയർമാനുമായ ഡോ. കെ. ഇളങ്കോവൻ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറും പിഎം എഫ്എംഇ കേരളയുടെ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ രാജമാണിക്യം , വ്യവസായ വാണിജ്യ ഡയറക്ടറും കെ-ബിപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോർ , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീവിദ്യ , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം , കെ – ബിപ്പ് സിഇഒ എസ്. സൂരജ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News