കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ വള്ളം അപകടത്തില്‍പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.

നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിയ തിരച്ചിലിലാണ് സംഘത്തിന് മൃതദേഹം ലഭിച്ചത്.കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് വള്ളം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മൂന്നു പേരെ കാണാതായിരുന്നു.പൊന്നാനി മുക്കാടി സ്വദേശികളായ ചന്തക്കാരന്റെ ഇബ്രാഹിം, പൊന്നാനി എംഇഎസ് കോളജിന് സമീപം താമസിക്കുന്ന പുത്തന്‍പുരയില്‍ മുഹമ്മദാലി, കുഞ്ഞുമരക്കാരകത്ത് ബീരാന്‍കുട്ടി എന്നിവരെയാണ് കാണാതായത്.

അപകടം നടന്ന സ്ഥലത്ത് നിന്നാണ് ബോഡിലഭിച്ചത്.അഴുകിയ നിലയിലാണ് മൃതദേഹം.ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിതികരിക്കാനാവൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News