ബുദ്ധന്‍-കാറല്‍ മാര്‍ക്സ്-ബാബാ സാഹേബ് അംബേദ്കര്‍; ജയ് ഭീമിലെ പവര്‍ സോംഗ് വൈറല്‍

‘കയ്യിലെ എട് പവറേ’ എന്ന പവര്‍ഫുള്‍ഗാനം ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്. സൂര്യ നായകനാവുന്ന ‘ജയ് ഭീമി’ലെ ആദ്യ ഗാനം. എന്‍ജായി എന്‍ജാമിയിലൂടെ സുപരിചിതനായ അറിവിന്റെ പവര്‍ഫുള്‍ ശബ്ദത്തില്‍ സീന്‍ റോള്‍ഡാനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് സ്റ്റില്ലുകള്‍ ഉള്‍പ്പെടുത്തിയാണ് പാട്ടൊരുക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യയെത്തുന്നത്. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. നവംബര്‍ 2ന് ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News