സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബിക്ക് കനത്ത നാശനഷ്ടം

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബിക്ക് കനത്ത നാശനഷ്ടം. 17.54 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ. ബി അശോക് പറഞ്ഞു. കുത്തിയൊലിച്ചെത്തിയ വെള്ളവും ആഞ്ഞുവീശിയ കാറ്റും കെ എസ് ഇ ബിക്ക് വരുത്തിയ നഷ്ടം 17.54 കോടി രൂപയാണ്. 63 ട്രാന്‍സ്‌ഫോമറുകള്‍ പൂര്‍ണമായും തകരാറിലായി.

339 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 1398 ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും കേടുപാട് ഉണ്ടായി. അഞ്ചു ലക്ഷത്തി ഇരുപതിനായിരം ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി, 6400 വൈദ്യുതി കമ്പികള്‍പൊട്ടി വീണു. 4 അരലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

കോട്ടയത്താണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിലും വലിയതോതില്‍ നാശനഷ്ടമുണ്ടായി.
കെ എസ് ഇ ബിയുടെ നിയന്ത്രണത്തിലുള്ള ജല സംഭരണികളില്‍ 90 ശതമാനം നിറഞ്ഞതെല്ലാം നിരിക്ഷിച്ച് വരുകയാണ്. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുന്‍കരുതലേന്ന നിലയ്ക്ക് ഇടുക്കി ഡാം തുറക്കുന്നതെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ. ബി അശോക് പറഞ്ഞു.

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കീഴിലെ 25 സര്‍ക്കിളുകളിലും ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ചു.
മഴ ശക്തമായതോടെ വൈദ്യുതി ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രതിദിന ഉപഭോഗം 3400 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ നിലവില്‍ കാര്യമായ വൈദ്യുതി പ്രതിസന്ധിയിലെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News