ഡാമുകള്‍ തുറന്നെങ്കിലും തൃശൂരിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം

തൃശൂരിലെ ഡാമുകള്‍ തുറന്നെങ്കില്ലും സ്ഥിതി നിയന്ത്രണ വിധേയമാണ്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഷോളയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നെങ്കിലും ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളം എത്തിയില്ല.

ഷോളയാര്‍ ഡാമില്‍ നിന്നും തുറന്ന് വിടുന്ന വെള്ളം പെരിങ്ങല്‍ക്കുത്തില്‍ എത്തിയതിനു ശേഷമാണ് ചാലക്കുടി പുഴയിലേക്ക് തുറന്നു വിട്ടത്. പുഴയിലെ ജലനിരപ്പുയര്‍ന്നെങ്കിലും വീടുകളിലേക്ക് വെള്ളം കയറിയില്ല. നേരത്തേ തന്നെ ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിരുന്നു.

നിലവില്‍ ജില്ലയില്‍ 16 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100 കുടുംബങ്ങളിലെ 400 പേര്‍ ക്യാമ്പുകളിലെത്തി. 100 ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും മഴക്കെടുതികളും തുടരുകയാണ്.
തെക്കും കരയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

കുണ്ടുകാട്, നിര്‍മ്മല ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന 72 വയസുള്ള ജോസഫിന്റെ മൃതദേഹം ആണ് കണ്ടത്തിയത്. ചിമ്മിനി – പീച്ചി അണക്കെട്ടുകള്‍ തുറന്നതിനാല്‍ കുറുമാലി- മണലി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

കൊടുങ്ങല്ലൂര്‍ താലൂക്കിലെ കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളില്‍ കനത്ത മഴയിലും, കനോലി കനാല്‍ കവിഞ്ഞൊഴുകിയും വെള്ളക്കെട്ട് രൂപപ്പെട്ടു. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News