മണ്ണാർക്കാട് നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു

മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ആളപായം ഇല്ല. പുലർച്ചെ നാലരയോടെയാണ് സംഭവം. വട്ടമ്പലത്തു നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു.

സ്കൂട്ടർ പൂർണ്ണമായും അഗ്നിക്കിരയായി. മണ്ണാർക്കാട് കോടതിപ്പടിയിൽ കട നടത്തുന്ന ചങ്ങലീരി സ്വദേശി അബ്ദുൾ അസീസിൻ്റേതാണ് സ്കൂട്ടർ.

ഇന്നലെ മഴ കാരണം നിർത്തിയിട്ട് പോയതാണെന്നാണ് പറയുന്നത്. മുമ്പും സ്കൂട്ടർ ഇവിടെ നിർത്തിയിട്ട് പോവാറുണ്ടായിരുന്നതായി അബ്ദുൾ അസീസ് പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News