കനത്ത മൂടൽമഞ്ഞ്; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുലർച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

3:30 ന് ഷാർജ യിൽ നിന്നും എത്തേണ്ടുന്ന എയർ അറേബ്യ കോയമ്പത്തൂരിലേക്കും. 4:55 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്,6:35 ന് എത്തേണ്ട ഫ്ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ കൊകൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്.

മൂടൽമഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സർവീസുകളെ ബാധിക്കില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

അതേസമയം, കാലാവസ്ഥ മോശമായതിനെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബൂദബി- കോഴിക്കോട്, ദുബൈ- കണ്ണൂർ, ഷാർജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News