ഇടുക്കി ഡാം തുറന്നു

ഇടുക്കി ഡാം തുറന്നു. മൂന്ന് സൈറണുകൾ മുഴങ്ങിയതോടെ കൃത്യം 11 മണിക്കാണ് ഡാം തുറന്നത്. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.ഇനി തുറക്കാനുള്ളത് രണ്ടും നാലും ഷട്ടറുകളാണ്.  ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഇന്ന് 11 മണിയോടെ ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ അറിയിച്ചിരുന്നു. 3 വർഷങ്ങൾക്കു ശേഷമാണ് ഡാം തുറക്കുന്നത്. ആകെ ഡാം തുറന്നിട്ടുള്ളതാകട്ടെ നാല് തവണയും.

50 സെന്റി മീറ്റര്‍ രണ്ട് ഷട്ടര്‍ തുറന്ന് 100 ക്യുമക്സ് (ഒരു ലക്ഷം ലിറ്റര്‍ ) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News