ബിജെപി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വച്ചു, ആസൂത്രണം തന്നെ ഇല്ലാതായി: മുഖ്യമന്ത്രി

ബിജെപി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വച്ചു, ആസൂത്രണം എന്നത് തന്നെ ഇല്ലാതായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്ന രീതി ഇല്ലാതായി. ജനങ്ങള്‍ക്ക് എതിരാണ് കേന്ദ്രത്തിന്റെ എല്ലാ നടപടികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമേഖലയിലെ ഓഹരി വില്‍പനക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ ബിജെപി നടപടികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല. റെയില്‍വെ, ബി എസ് എന്‍ എല്‍ എല്ലാം പടിപടിയായി തകര്‍ക്കുന്നു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കരുതെന്ന് സര്‍ക്കാര്‍ ശക്തമായി ആവശ്യപ്പെട്ടു. വില്‍പനക്ക്‌വെച്ച സ്ഥാപനങ്ങള്‍ സംസ്ഥാനം ഏറ്റെടുത്ത് കേരളം മാതൃക കാട്ടി. രണ്ട് സര്‍ക്കാരിന്റെ നയങ്ങളുടെ വ്യത്യാസമാണിത്. യുപിഎസ്സി 16,000 പേരെയാണ് 5 വര്‍ഷം കൊണ്ട് എടുത്തത്. പി എസ് സി എടുത്തത് 1,60,000 പേരെയാണ്. ഇതാണ് കേരളത്തിന്റെ സമീപനം. മുഖ്യമന്ത്രി വ്യക്തമാക്കി.

സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണം. കൃത്യമായ നിര്‍വഹണവും, കൃത്യമായ പരിശോധനയും വേണം.
നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറുക തന്നെ വേണമെന്നുംആവശ്യമില്ലാത്ത നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ സേവിക്കുകയാണ് പരമപ്രധാനം. വാതില്‍പ്പടി സേവനത്തിന്റെ ലക്ഷ്യം തന്നെ ഇതാണ്. അടിയന്തര ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. വാതില്‍പ്പടി സേവനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News