സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണം, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറുക തന്നെ വേണം: മുഖ്യമന്ത്രി

സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി. കൃത്യമായ നിര്‍വഹണവും, കൃത്യമായ പരിശോധനയും വേണമെന്നും എന്‍ജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശില്‍പശാല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറുക തന്നെ വേണമെന്നുംആവശ്യമില്ലാത്ത നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ സേവിക്കുകയാണ് പരമപ്രധാനം. വാതില്‍പ്പടി സേവനത്തിന്റെ ലക്ഷ്യം തന്നെ ഇതാണ്. അടിയന്തര ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. വാതില്‍പ്പടി സേവനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News