വ്യാജ മാർക്ക് ഷീറ്റ് നൽകി അഡ്മിഷൻ; ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയ്ക്ക് അഞ്ചുവർഷം തടവ്​ 

വ്യാജ മാർക്ക് ഷീറ്റ് നൽകി കോളേജിൽ അഡ്മിഷൻ നേടിയ കേസിൽ  ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ്​ തിവാരിക്ക്​ അഞ്ചുവർഷം തടവ്​ ശിക്ഷ. 28 വർഷം മുമ്പാണ്​ കുറ്റകൃത്യം നടന്നത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്​.

ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയാണ്​ ഇന്ദ്ര പ്രതാപ്​ തിവാരി. അയോധ്യയിലെ സകേത്​ ഡിഗ്രി കോളജ്​ പ്രിൻസിപ്പൽ യദുവംശ്​ രാം ത്രിപാഠി 1992ൽ നൽകിയ കേസിലാണ്​ തിവാരി ജയിലിലാകുന്നത്​​. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്​ഷീറ്റ്​ നൽകി മൂന്നാം വർഷ ക്ലാസുകളിലേക്ക്​ പ്രവേശിക്കുകയായിരുന്നുവെന്നാണ്​ കേസ്​.

കേസിന്‍റെ ട്രയൽ നടക്കുന്നതിനിടെ കോളജ്​ പ്രിൻസിപ്പൽ മരണപ്പെട്ടിരുന്നു. കോളജ്​ ഡീൻ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രിൻസിപ്പലിന്​ എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസിന്‍റെ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും തിവാരിക്ക്​ ശിക്ഷ ലഭിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here