അഴിമതിക്കെതിരെ കർക്കശമായ നടപടി സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും; മുഖ്യമന്ത്രി

അഴിമതിക്കെതിരെ കർക്കശമായ നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസുകളിൽ ആളുകൾ ചുറ്റിക്കറങ്ങുന്ന രീതി ഉണ്ടാകരുതെന്നും ഓഫീസിൽ എത്തുന്ന ജനങ്ങൾക്ക് കൃത്യമായ സേവനം ജീവക്കാർ ഉറപ്പാക്കണമെന്നും എന്‍ജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കെഎഎസ് ഫലസിദ്ധിയിൽ എത്തിയിരിക്കുന്നു.ആറ് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സിവിൽ സർവീസ് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News