ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തു പിടിച്ച് വീണ്ടും സിപിഐഎം മാതൃക

ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തു പിടിച്ച് വീണ്ടും സി പി ഐ എം മാതൃക.പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ട്രാൻസ്ജെൻ്റർ സെമിനാറും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സി പി ഐ എം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സി പി ഐ എം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് ട്രാൻസ്ജൻഡർ ജീവിതവും അവകാശവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.ട്രാൻസ്ജൻഡർ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സെമിനാറിൽ ചർച്ചയായി.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി എം വി ജയരാജൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

ട്രാൻസ്ജൻ്റർ വിഭാഗത്തിന് സമൂഹത്തിൽ അർഹമായ സ്ഥാനവും പ്രത്യേക പരിഗണനനയും നൽകുന്ന നയമാണ് സിപിഐഎമ്മും ഇടതു സർക്കാറും സ്വീകരിക്കുന്നതെന്ന് എം വി ജയരാജൻ പറഞ്ഞു.

ട്രാൻസ്ജൻ്റർ വിഭാഗത്തിന്റെ ഉന്നമനത്തിനായി മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാൻ കഴിയാത്ത ഇടപെടലുകളാണ് സി പി ഐ എം നടത്തുന്നതെന്ന് സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

ട്രാൻസ്ജൻ്റർ സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികളെയും പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News