ഉത്തരേന്ത്യയിൽ ശക്തമായ മഴ; ഉത്തരാഖണ്ഡിൽ 5 മരണം

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ 5 പേർ മരിച്ചു. പൗരി ജില്ലയിൽ ടെന്റിൽ താമസിച്ചിരുന്ന നേപ്പാൾ സ്വദേശികളായ 3 പേർ മണ്ണിടിച്ചിലിൽ മരിച്ചു. ഉത്തരാഖണ്ഡിൽ ഇന്നലെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകൾ വരരുതെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു.

വിനോദ സഞ്ചാരത്തിനായി സംസ്ഥാനത്തേക്ക് ആരും വരരുതെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. നൈനിറ്റാളിലേക്കുള്ള പാതകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2000 തീർത്ഥാടകരെ കഴിഞ്ഞ ദിവസം സർക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. തെക്കൻ ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here