എസ്രയുടെ ഹിന്ദി റീമേക്ക് ‘ഡിബുക്കി’ന്റെ ടീസര്‍ പുറത്തു വിട്ടു

2017ല്‍ പുറത്തിറങ്ങിയ മലയാളം ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് വരുന്നു. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഇമ്രാന്‍ ഹഷ്മിയാണ് നായകന്‍ ‘ഡിബുക്ക്’ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ടു.

എസ്രയുടെ സംവിധായകനായ ജയ് കെ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 29ന് പ്രദര്‍ശനത്തിനെത്തും.

ഇമ്രാന്‍ ഹഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ഡിബുക്കില്‍ നികിത ദത്ത, മാനവ് കൗള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുജിത് വാസുദേവ് ആണ് ഡിബുക്കിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ക്ലിന്റണ്‍ സെറെജോയ്.

പ്രിയ ആനന്ദായിരുന്നു എസ്രയിലെ നായിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News