ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍ 9 പേര്‍ മരിച്ച സംഭവം; ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും

ജമ്മു കശ്മീരിൽ ഒൻപത് ദിവസമായി തുടരുന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണക്കാർക്ക് എതിരെ ആണ് ഭീകരവാദികൾ വെടിവെയ്പ്പ് നടത്തുന്നത്.

അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നാണ് എൻ ഐ എ അന്വേഷിക്കുന്നത്. അതേസമയം, കരസേനാ മേധാവി ജനറൽ എംഎം നരവനെയുടെ കശ്മീരിലെ ദ്വിദിന സന്ദർശനം പുരോഗമിക്കുകയാണ്.

പ്രദേശത്തെ സുരക്ഷാ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണ രേഖയിലും പരിശോധന നടത്തും. ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News