കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം യുപിയിൽ ഇനി ബിജെപി അധികാരത്തിലെത്തില്ല; മുന്നറിയിപ്പുമായി മേഘാലയ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്ക്

കർഷക പ്രക്ഷോഭത്തിൽ യോഗി സർക്കാരിന് മുന്നറിയിപ്പുമായി മേഘാലയ ഗവർണറും, ബിജെപി നേതാവുമായ സത്യപാൽ മാലിക്ക്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ബിജെപിക്ക് യുപിയിൽ വീണ്ടും അധികാരത്തിലെത്താനാവില്ലെന്നാണ് സത്യപാൽ മാലിക്കിന്റെ മുന്നറിയിപ്പ്. ബിജെപിയെ യുപിയിലെ ജനങ്ങൾ വെറുക്കുകയാണെന്നും നേതാക്കൾക്ക് വീടുകളിൽ പ്രചരണം നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും വ്യക്തമാക്കിയ അദ്ദേഹം കർഷകർക്ക് താങ്ങ് വില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ബിജെപി ഇനിയൊരിക്കൽ കൂടി അധികാരത്തിൽ വരില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക് മുന്നറിയിപ്പ് നൽകിയത്. മിനിമം താങ്ങുവില ഉറപ്പാക്കുകയും, സർക്കാർ ആവശ്യപ്പെടുകയും ചെയ്താൽ കർഷകരുമായുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായി നിൽക്കാമെന്നും ബിജെപി നേതാവ് കൂടിയായ സത്യപാൽ മാലിക്ക് കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കൾക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്നും. മീററ്റ്, ഭാഗ്പത്, മുസഫർ നഗർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബിജെപിക്കെതിരെയുള്ള ജനങ്ങളുടെ പ്രധിഷേധം പ്രകടമാണെന്നും സത്യപാൽ മാലിക് ചൂണ്ടികാട്ടി.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ളവരുമായി വഴക്കിടേണ്ടി വന്നിരുന്നെന്നും കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തെ നേരിട്ട് അറിയിച്ചെന്നും സത്യപൽ പറഞ്ഞു. ലഖിംപൂർ കർഷക കൊലപാതകം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻനിർത്തി യോഗി സർക്കാരിനെതിരായ പ്രതിഷേധം വ്യപകമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സത്യപാൽ മാലിക്കിന്റെ ഇടപെടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News