‘ടെന്‍ഷന്‍ കൊണ്ടാണ് വണ്ടി നിര്‍ത്താതെ പോയത്’; അപകടത്തെ കുറിച്ച് ഗായത്രി സുരേഷ് പ്രതികരിക്കുന്നു

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് നിരവധി മലയാള സിനിമകളുടെ ഭാഗമായ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറല്‍ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നാണ് ആരോപണം. വൈറല്‍ വീഡിയോയില്‍ താരത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയര്‍ത്ത് സംസാരിക്കുന്നതും കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം

ഇതിന് പിന്നാലെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി.

‘ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്.’

ഗായത്രി ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News