സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു; പൂജപ്പുരയിലെ സർക്കാർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മന്ത്രി വി ശിവൻകുട്ടി

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ എംഎൽഎമാരും തദ്ദേശഭരണ സ്ഥാപന മേധാവികളും സ്കൂൾ അടിസ്ഥാനത്തിലുള്ള ജനകീയ സമിതികളുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൂജപ്പുര പാങ്ങോട് ഗവൺമെന്റ് എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നത്തിനുമുള്ള വൻ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.

സ്കൂളിനെ സജ്ജമാക്കൽ,ഫർണിച്ചറുകൾ റിപ്പയർ ചെയ്ത് സജ്ജമാക്കൽ,ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ വൃത്തിയാക്കേണ്ട ഇടങ്ങളെല്ലാം വൃത്തിയാക്കി എന്ന് ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഓരോ സ്കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here