ശരീരം മുഴുവനുമുളള വേദനയാണ് ഫൈബ്രോമയാല്‍ജിയയുടെ മുഖ്യ സ്വഭാവം; ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

ഫൈബ്രോമയാല്‍ജിയ അധികം ആളുകള്‍ക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളില്‍ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹംമുഴുവനും ഉളള വേദനയാണ് ഫൈബ്രോമയാല്‍ജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. വിഷാദരോഗത്തിനോടും സമ്മര്‍ദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാല്‍ജിയ. ഇതിന്‌ടെ കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.

ഫൈബ്രോമയാല്‍ജിയയുടെ ലക്ഷണങ്ങള്‍ നിരവധി ആയതിനാല്‍ Rheumatological(സന്ധി – പേശിസംബന്ധമായവ), Neurological(നാഡീവ്യൂഹസംബന്ധമായവ), Gastrointestinal(ഉദരം – കുടല്‍ സംബന്ധമായവ), Urological (മൂത്രസംബന്ധമായ) എന്നീ രോഗങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുവാന്‍ സാധ്യത അധികമാണ്. അതുകൊണ്ടു ഈ പ്രശ്‌നങ്ങള്‍ തള്ളിക്കളയുന്നതിനു വിപുലമായ നടപടിക്രമം തന്നെ ആവശ്യമായി വന്നേക്കാം. ഫൈബ്രോമയാല്‍ജിയ മാരകമല്ലെങ്കിലു0 അതിന്റെ വേദന വിട്ടുമാറാത്തതും വ്യാപകവുമാണ്.ഇതു പേടിക്കേണ്ട ഒരു അസുഖമല്ല .എങ്കിലും രോഗികള്‍ക്ക് ദുസ്സഹമായി തോന്നാ0.

ഫൈബ്രോമയാല്‍ജിയ പ്രധാനമായും താഴെ പറയുന്ന നാല് ഘടകങ്ങളുടെ സമ്മിശ്രണമാണെന്നു കരുതാവുന്നതാണ്.

# മനഃശാസ്ത്രപരമായ ഘടകങ്ങള്‍
# ജനിതകമായ ഘടകങ്ങള്‍
# Neurobiological ഘടകങ്ങള്‍
# പാരിസ്ഥിതിക ഘടകങ്ങള്‍

ശരീര0മുഴുവനുമുളള വേദനയാണ് ഫൈബ്രോമയാല്‍ജിയയുടെ മുഖ്യ സ്വഭാവമായി കാണുന്നത്. ‘Allodynia’ അഥവാ സ്പര്‍ശനത്തോടുളള വേദനാജനകമായ പ്രതികരണം ആണ് മറ്റൊരു ലക്ഷണമായി കരുതപ്പെടുന്നത്.

വേദന കൂടാതെ ഫൈബ്രോമയാല്‍ജിയയുടെ മറ്റ് പൊതുവായുള്ള ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്:

# ശരീരത്തെ ദുര്‍ബലമാക്കുന്ന ക്ഷീണം

# അസ്വസ്ഥമായ ഉറക്കം

# സന്ധിബന്ധങ്ങളിലെ കഠിനീഭവിക്കല്‍

# വിഴുങ്ങുമ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെടുക

# മലവിസര്‍ജ്ജനം, മൂത്രസഞ്ചി എന്നിവയുടെ തകരാറുകള്‍

# മരവിപ്പു, തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുക

# കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലുള്ള അപര്യാപ്തത (Cognitive Dysfunction)

# കഴുത്തു, തോള്‍, നടുവ്, ഇടുപ്പ് എന്നിവിടങ്ങളിലെ അസാധാരണമായ സംവേദനം.

എന്നിരുന്നാലും എല്ലാ വ്യക്തികളിലും ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ടുവരണമെന്നു നിര്‍ബന്ധമില്ല.
സ്‌ട്രെസ് സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഫൈബ്രോമയാല്‍ജിയയുമായി പരസ്പരബന്ധമുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

ഏതൊക്കെയാണ് സ്‌ട്രെസ് സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാം:

# വിട്ടുമാറാത്ത ക്ഷീണം (Chronic Fatigue Syndrome)

# Post Traumatic Stress Disorder ( ഏതെങ്കിലും അപകടം കൊണ്ടോ അല്ലെങ്കില്‍ കടുത്ത മാനസിക ആഘാതത്തിന്റെ ഫലമായോ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദം)

# സ്‌ട്രെസ് മൂലം ഉണ്ടാവുന്ന Irritable Bowel Syndrome (വലിയ കുടലിനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണിത്. മലബന്ധം, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍)

വ്യവസ്ഥാനുസൃതമായ ഒരു അവലോകനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്തെന്നാല്‍ ഒരു വ്യക്തിക്ക് കുട്ടിക്കാലത്തും യൗവനത്തിലും കിട്ടിയിരിക്കുന്ന ശാരീരികവും ലൈംഗികവുമായ ചൂഷണവും ഫൈബ്രോമയാല്‍ജിയായും തമ്മില്‍ കാര്യമായ സംസര്‍ഗം ഉണ്ടെന്നാണ്.
അതുപോലെ തന്നെ പുകവലി, അമിതവണ്ണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം (Lack of Physical Activity) തുടങ്ങിയ മോശമായ ജീവിതശൈലികള്‍ ഒരു വ്യക്തിയില്‍ കാലക്രമേണ ഫൈബ്രോമയാല്‍ജിയ രൂപപ്പെട്ടു വരാനുള്ള സാധ്യതകള്‍ കൂട്ടുന്നു.

ഫൈബ്രോമയാല്‍ജിയ ചികിത്സാരീതി എപ്രകാരമാണ് എന്ന് നോക്കാം:
ഫൈബ്രോമിയല്‍ജിയയ്ക്ക് സാര്‍വ്വത്രികമായി അംഗീകരിച്ച ചികിത്സ ഒന്നും തന്നെയില്ല എന്നുതന്നെയല്ല ചികിത്സയോടുള്ള പ്രതികരണവു0 കുറവാണ്.
മരുന്നുകള്‍, രോഗികളില്‍ അവബോധം സൃഷ്ടിക്കല്‍, എയ്‌റോബിക് എക്‌സര്‍സൈസ്, Cognitive Behavioral Therapy എന്നിവ ഉള്‍ക്കൊള്ളുന്ന ചികിത്സാ പദ്ധതികള്‍, ഫൈബ്രോമയാല്‍ജിയാ സംബന്ധിച്ച ലക്ഷണങ്ങളും അതോടൊപ്പം തന്നെ വേദനയും ലഘൂകരിക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു.

രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുത്താന്‍ 3-6 മാസം വരെ Antidepressants – Anti എപിലെപ്റ്റിക് എന്നിവ ഉള്‍പ്പെടെയുള്ള പല മരുന്നുകളും പരീക്ഷിക്കാം.

ഫൈബ്രോമിയല്‍ജിയ ബാധിച്ച രോഗികളില്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ( Happiness hormone) കുറവ് കാണാം. വിഷാദവു0 ഉത്കണ്ഠയു0 ജീവിതസമ്മര്‍ദ്ദവു0 കുറച്ചാല്‍ ഒരുപരിധിവരെ ഫൈബ്രോമയാല്‍ജിയ നിയന്ത്രിക്കുവാന്‍ സാധിക്കും. അതിനെ മനസ്സിലാക്കി തന്നെ നമുക്ക് നേരിടാം.

Dr Arun Oommen
Neurosurgeon

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News