വെള്ളായണിയിലെ ദുരിതാശ്വാസ ക്യാമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു

തിരുവനന്തപുരം വെള്ളായണിയിലെ ദുരിതാശ്വാസ ക്യാമ്പ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പുഞ്ചക്കരി, വെള്ളായണി അടക്കമുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

ഇതിനെ തുടർന്ന് 30 കുടുംബങ്ങളെയാണ് മുടിപ്പുരനട എപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. നിലവിൽ ദുരിതബാധിതരായ 50 പേരാണ് ക്യാമ്പിൽ കഴിയുന്നത്. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ ഗവർണർ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കോവളം എംഎൽഎ എം വിൻസെൻ്റ് ജില്ലാ പഞ്ചായത്തംഗം ഭഗത്ത് റൂഫസ് എന്നിവർ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here