രൂചിയൂറും ബീറ്റ് റൂട്ട് ഹല്‍വ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

വ്യത്യസ്തമായ ഹല്‍വകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ബീറ്റ്‌റൂട്ട് ഹല്‍വ അധികം ആരും കഴിച്ചിട്ടുണ്ടാകില്ല. ബീറ്റ്‌റൂട്ട് കൊണ്ട് കിടിലനൊരു ഹല്‍വ ഉണ്ടാക്കിയാലോ..വെറും നാല് ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹല്‍വയാണിത്. എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

വേണ്ട ചേരുവകള്‍

മൈദ 5 സ്പൂണ്‍

നെയ്യ് ആവശ്യത്തിന്

ബീറ്റ്റൂട്ട് 1 എണ്ണം വേവിച്ച് ജ്യൂസ് (അരിച്ചു എടുക്കണം ) എടുത്തത് ഒരു വലിയ കപ്പ്

തേങ്ങ 2 ടീസ്പൂണ്‍ (നെയ്യില്‍ വറുത്തത്)

പഞ്ചസാര ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് ജ്യൂസില്‍ മൈദ കുറച്ച് കുറച്ചായി ഒഴിച്ച് കലക്കി വയ്ക്കുക. കട്ട ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഇളക്കുക. കട്ടിയുള്ള ഒരു പാത്രത്തില്‍ കലക്കിയ മാവ് ഒഴിച്ചു ഇളക്കികൊടുക്കുക. മാവ് തിളയ്ക്കുന്ന സമയം നെയ്യ് അല്പം ചേര്‍ക്കുക. തീ കുറച്ചു വച്ച് ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ച് കൊടുക്കണം. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക. ഒരു പാത്രത്തില്‍ നെയ്യ് തടവിവയ്ക്കുക. അതിലേക്ക് തേങ്ങ നെയ്യില്‍ വറുത്തത് ഇടുക. അതിലേക്ക് ഹല്‍വ ഒഴിച്ച് സെറ്റാകാന്‍ മാറ്റിവയ്ക്കുക..ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാറായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News