കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവർത്തനങ്ങളും ഉടൻപ്രാബല്യത്തിൽ നിർത്തി വച്ച് ഉത്തരവിട്ട് എറണാകുളം കലക്ടർ ജാഫർ മാലിക്.
ഈ നിരോധനം 24.10.2021 (ഞായർ) വരെ നിലനിൽക്കുന്നതാണ്. മേൽ ഉത്തരവ് നടപ്പിലാക്കുന്നതിന് ജിയോളജിസ്റ്റ്, മൈനിംഗ് & ജിയോളജി വകുപ്പ്, എറണാകുളം, ബന്ധപ്പെട്ട് തഹസിൽദാർമാർ, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.
ഇടുക്കി ഡാമിന്റെയും ഇടമലയാർ ഡാമിന്റെയും ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലും മറ്റും വെള്ളക്കെട്ട് ഭീഷണിയുണ്ട്.
ഒക്‌ടോബർ 20 മുതൽ 22 വരെ ഓറഞ്ച് അലേർട്ടിന് സാധ്യതയുണ്ട്. ഇതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചതെന്നും കലക്ടർ ഉത്തരവിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.