ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ അറിയൂ കാരറ്റ് കൊണ്ടുള്ള ഗുണങ്ങള്‍

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ഏവരും ആഗ്രഹിക്കുന്നതാണ്. ചര്‍മ്മസംരക്ഷണത്തിനായി നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ആയുര്‍വേദത്തില്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ചില പച്ചക്കറികളെയും പഴങ്ങളെയും കുറിച്ച് പറയുന്നു. അത്തരത്തിലൊരു പ്രകൃതിദത്ത പച്ചക്കറിയാണ് കാരറ്റ്.

ചര്‍മ്മസംരക്ഷണത്തിനായി നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ആയുര്‍വേദത്തില്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ചില പച്ചക്കറികളെയും പഴങ്ങളെയും കുറിച്ച് പറയുന്നു. അത്തരത്തിലൊരു പ്രകൃതിദത്ത പച്ചക്കറിയാണ് കാരറ്റ്.

കണ്ണും മുടിയും ഉള്‍പ്പെടെയുള്ള ശാരീരിക ആരോഗ്യത്തിന് കാരറ്റ് എത്ര നല്ലതാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇത് ഒരു മികച്ച ചര്‍മ്മ സംരക്ഷണ ഉപാധി കൂടിയാണെന്ന് ഓര്‍ത്തുവയ്ക്കുക. സലാഡുകള്‍, കറികള്‍, ജ്യൂസുകള്‍ മുതലായവയിലൂടെ കാരറ്റ് നിങ്ങള്‍ക്ക് ആരോഗ്യപരവും ചര്‍മ്മപരവുമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

ആന്തരിക ഉപയോഗം മാത്രം ലക്ഷ്യം വയ്ക്കാതെ കാരറ്റ് ബാഹ്യമായി ഉപയോഗിക്കുന്നതിലൂടെയും നിങ്ങളുടെ ചര്‍മ്മത്തിന് ഒരുപാട് ഗുണങ്ങള്‍ കൈവരുന്നതാണ്. നിങ്ങളുടെ മുഖത്തെ തിളക്കമുള്ളതും ഊര്‍ജ്ജസ്വലവുമാക്കാന്‍ കാരറ്റ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫെയ്സ് മാസ്‌കുകള്‍ നോക്കാം.

വരണ്ട ചര്‍മ്മത്തിന്

പൊട്ടാസ്യം അടങ്ങിയ കാരറ്റ് നിങ്ങളുടെ ചര്‍മ്മത്തിന്റെ പാളികളിലെത്തി ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു. ഈ മാസ്‌ക് ചര്‍മ്മത്തെ ആഴത്തില്‍ ജലാംശമുള്ളതാക്കുകയും തിളക്കമുള്ളതാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.

ഒരു കഷ്ണം കാരറ്റ് മിക്സറില്‍ അടിച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കുറഞ്ഞത് 15 മിനിറ്റെങ്കിലും മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഈ പ്രവൃത്തി നിങ്ങളുടെ മുഖചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന്

കാരറ്റില്‍ അടങ്ങിയ വിറ്റാമിന്‍ എ നിങ്ങളുടെ മുഖത്തെ അമിതമായ എണ്ണ പുറന്തള്ളുകയും ചര്‍മ്മത്തെ ശുദ്ധവും വിഷവസ്തുക്കളില്ലാത്തതുമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

ഈ ഫെയ്സ് പായ്ക്ക് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് വീട്ടില്‍ സ്ഥിരമായുള്ള ചില സാധനങ്ങള്‍ മാത്രം മതി. ഒരു കപ്പ് കാരറ്റ് ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, കടല മാവ്, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. ഈ മാസ്‌ക് മുഖത്തും കഴുത്തിലും അര മണിക്കൂര്‍ പുരട്ടി ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖത്തെ എണ്ണമയം അകലുന്നതായിരിക്കും.

പാടുകള്‍ നീക്കാന്‍

ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പ്രയോഗിക്കുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News