
ആലുവയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരാമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ഇത് അപകട സാഹചര്യം ഉണ്ടാക്കില്ലെന്നും ജലനിരപ്പ് നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ജലനിരപ്പ് ക്രമാതീതമായാൽ ഇടുക്കിയിൽത്തന്നെ നിയന്ത്രിക്കാനാവും
100 ക്യുബിക് മീറ്റർ വെള്ളം തുറന്നു വിട്ടതിലൂടെ വൈദ്യുതി വകുപ്പിന് 10 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ലോവർ പെരിയാറിൽ ചെളി കയറിയതിനാൽ ഉല്പാദനം നിർത്തിവെച്ചിരിക്കുകയാണെന്നും അതിനാൽ 200 മെഗാവാട്ട് നഷ്ടം സംഭവിച്ചിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇടുക്കി, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ ആറ് മണിയോടെ ഇടമലയാര്‍ ഡാം തുറന്നെങ്കിലും പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇടുക്കിയില്‍ നിന്നുളള വെളളം വൈകിട്ടോടെ ആലുവ ഭാഗത്തെത്തും.
ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇടുക്കി ഡാം തുറന്നതെന്നത്. അതിനാൽ ഒരു വിധത്തിലുമുള്ള ആശങ്കയുമുണ്ടായില്ല. സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും മുന്നൊരുക്കങ്ങളിൽ നാട്ടുകാരും സന്തുഷ്ടരാണ്.
മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 1981 ഒക്ടോബര്‍ 23, 1992 ഒക്ടോബര്‍ 11, 2018 ഓഗസ്റ്റ് 9 എന്നീ വര്‍ഷങ്ങളിലായിരുന്നു ഡാം ഇതിനുമുന്‍പ് തുറക്കേണ്ടിവന്നത്. 81ലും 92ലും കാലവര്‍ഷം രൂക്ഷമായതോടെയും 2018ല്‍ മഹാപ്രളയത്തിന്റെ ഫലമായും അണക്കെട്ട് തുറക്കേണ്ടിവരികയായിരുന്നു.
ഇത്തവണ വലിയ മുന്നൊരുക്കങ്ങള്‍ക്കും കരുതല്‍ നടപടികള്‍ക്കും ശേഷമാണ് അണക്കെട്ട് തുറക്കാനുള്ള തീരുമാനമുണ്ടായത്. 26 വര്‍ഷത്തിനുശേഷം 2018ല്‍ അണക്കെട്ട് തുറന്നപ്പോള്‍ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here