സമഗ്ര വ്യോമ ഗതാഗത കരാറില്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച് ഖത്തര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഖത്തറുമായുള്ള വ്യോമഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ സഹായകമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ലക്സംബര്‍ഗില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തിയും സ്ലോവാനിയ വിദേശകാര്യമന്ത്രി അന്‍സി ലോഗര്‍, യൂറോപ്യന്‍ കമ്മിഷന്‍ വൈസ്പ്രസിഡന്റ് ജോസഫ് ബോറെല്‍ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.
അതെ സമയം കരാര്‍ അനുസരിച്ച് ഖത്തര്‍ എയര്‍വേയ്സിന് നിയന്ത്രണങ്ങളില്ലാതെ യൂറോപ്യന്‍ വ്യോമ ഗതാഗത വിപണിയിലേക്കുള്ള പ്രവേശനം സുഗമമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.