ലഖിംപൂര്‍ കർഷക കൂട്ടക്കൊല; നാല് ബിജെപി പ്രവർത്തകർ കൂടി അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍. സുമിത് ജയ്സ്വാള്‍, ശിശിപാല്‍, നന്ദന്‍ സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സത്യപ്രകാശിന്റെ കൈയില്‍നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു.

ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര ഉള്‍പ്പെടെ മറ്റ് ആറ് പേരെയും തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ മൂന്നിനാണ് നാലു കര്‍ഷകര്‍ ആശിഷ് മിശ്രയുടെ എസ്യുവി ഇടിച്ച് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News